Flash News

Nattu Media

വിദ്യാർഥിക്ക് കടിയേറ്റ പ്രദേശത്ത് കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി

ചെറുവാടി: വെള്ളിയാഴ്ച പള്ളിയിൽനിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ച് വിദ്യാർഥിക്ക് കുറുനരിയുടെ കടിയേറ്റ സ്ഥലത്തിന് സമീപത്തായി കുറുനരിയുടെ ജഡം കണ്ടെത്തി. ചെറുവാടി താഴത്തുമുറി റോഡിനോട് ചേർന്നുള്ള വയലിൻ്റെ അപ്പുറത്ത് ഇന്നലെ രാവിലെയാണ് ജഡം കണ്ടെത്തിയത്.

ചെറുവാടിയിൽ താഴത്തു മുറി ഭാഗത്ത് കണ്ടെത്തിയ കുറുനരിയുടെ അഴുകിയ ജഡം ഫോറസ്റ്റ് അധികൃതർ മറവ് ചെയ്യുന്നു

വിദ്യാർഥിയെ കടിച്ച കുറുനരി തന്നെയാണോ ഇതെന്ന് വ്യക്തമല്ല. വാർഡ് മെംബർ കസ്ന ഹമീദ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു. കുറുനരിയുടെ ജഡം അഴുകി തുടങ്ങി തുടർ പരിശോധന നടത്താൻ കഴിയാത്ത അവസ്ഥയിലായതിനാൽ അവിടെ തന്നെ നിയമാനുസൃതം മറവ് ചെയ്യുകയായിരുന്നു. സ്ഥലം അണുവിമുക്തമാക്കുകയും ചെയ്തു.

വാർഡ് മെംബർ കസ്ന ഹമീദ്,ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.രമിത്ത്,ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് എം.എം പ്രസാദ്, ആർ.ആർ.ടിമാരായ എം.ബിമൽ ദാസ്, സി. കെ ഷബീർ, നാട്ടുകാരായ സൽമാൻ പൊയിലിൽ, മുഹമ്മദ് തറമ്മൽ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)