Flash News

Nattu Media

ടി.പി അബ്ദുല്ല ചെറുവാടിക്കും, ഉന്നത വിജയികൾക്കും ആദരം

ചെറുവാടി: തെനേങ്ങപറമ്പ് പാട്ടുകൂട്ടായ്മ ഈദ് ദിനത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ ഫോക് ലോർ അവാർഡ് ജേതാവും പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവുമായ ടി.പി. അബ്ദുല്ല ചെറുവാടിയെ ആദരിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ പൊന്നാട അണിയിച്ച് അദ്ദേഹത്തെ വേദിയിൽ ആദരിക്കുകയായിരുന്നു.

പരിപാടിയുടെ ഭാഗമായി സ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകി അനുമോദിച്ചു.


നിയാസ് ചോല, ടി.പി. ശുകൂർ, ജാഫർ ചിറ്റാരി പിലാക്കൽ, സാജിദ് കമ്പത്തിശ്ശേരി, ടി.പി. ജാഫർ, സഹൽ ടി.ടി., ബഷീർ തേലീരി, സുധീഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
വാർഡ് മെമ്പർ ടി.പി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വി.പി. ശംസുദ്ദീൻ സ്വാഗതം പറഞ്ഞു. സി.ടി. മജീദ്, സി.വി. അബൂക്കുട്ടി, സലാം മാവൂർ, കുന്ദമംഗലം സി.കെ. ആലിക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. കെ.ടി. അബ്ദുൽ ലത്തീഫ് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)