കൊടിയത്തൂർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് തലത്തിൽ വായനാദിനത്തോടനുബന്ധിച്ച് എൽപി യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാം പങ്കാളിത്തം കൊണ്ടും മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായി
ക്വിസ് മത്സരം എൽ പി വിഭാഗത്തിൽ എം നവിക എസ് കെ യു പി സ്കൂൾ സൗത്ത് കൊടിയത്തൂർ, ഇവ ഐറിൻ സലഫി പ്രൈമറി സ്കൂൾ കൊടിയത്തൂർ, അയ്സ ഫാത്തിമ എസ് കെ യു പി സ്കൂൾ സൗത്ത് കൊടിയത്തൂർ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
യു പി വിഭാഗത്തിൽ ബുർഹാൻ അഹമ്മദ് എസ് കെ യു പി സ്കൂൾ, കെ.അർഷദ് ജി എം യു പി സ്കൂൾ കൊടിയത്തൂർ, വി ഹാഷിർ അഹമ്മദ് ജി എച്ച് എസ് എസ് ചെറുവാടി എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ എസ് ജെ ദേവർഷ് പി ടി എം എഛ് എസ് കൊടിയത്തൂർ, റിയ നസ്‌റിൻ പി ടി എം എഛ് എസ് കൊടിയത്തൂർ കെ നവമി ജി എഛ് എസ് ചെറുവാടി എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമ്മാനദാന ചടങ്ങ് പ്രസിദ്ധ ഹോം സിനിമാ സംവിധായകനും ശാന്താദേവി, കേരള ടെലിവിഷൻ ചേമ്പർ, ഫിലിം സിറ്റി അവാർഡ് ജേതാവുമായ സലാം കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജൂമൈല എം പി, ഹരീഷ് സി ,കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി, സി ടി അബ്ദുൽ ഗഫൂർ, കെ ടി അബ്ദുൽ മജീദ്, അയ്യൂബ് പി, അലിക്കുട്ടി പി, അബൂബക്കർ പുതുക്കുടി, കെ എം മുനവ്വിർ, ബാലകൃഷ്ണൻ പന്നിക്കോട്, സി ടി കുട്ടി ഹസ്സൻ, ഉമൈബാൻ ബീഗം , പി. ജമീല ടീച്ചർ, അബ്ദുൽ മജീദ് കിളിക്കോട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സൗത്ത് കൊടിയത്തൂർ ദഅവാ സെൻ്ററിൽ പ്രസിഡൻ്റ് എ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ സെക്രട്ടറി പി.ടി അബൂബക്കർ സ്വാഗതവും ട്രഷറർ വി.പി അബൂബക്കർ സിദ്ധീഖ് നന്ദിയും പറഞ്ഞു.
