Flash News

Nattu Media

വിദ്യർഥികൾക്ക് പഠന പിന്തുണയുമായി ‘പുസ്തകവണ്ടി’

മുക്കം: വിദ്യാഭ്യാസ-സാമൂഹ്യ-ജീവകാരുണ്യ മേഖലകളിൽ കാൽ നൂറ്റാണ്ടായി സേവനത്തിന്റെ പര്യായമായി പ്രവർത്തിക്കുന്ന മുക്കം കരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഈ വർഷത്തെ 'പുസ്തകവണ്ടി'ക്ക് തുടക്കമായി.

നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകരണങ്ങൾ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം നിർവ്വഹിച്ചു താഴക്കോട് ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് മീനാ ജോസഫിന് പഠനോപകരണ കിറ്റ് കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം

സാധാരണക്കാരും കർഷകത്തൊഴിലാളികളും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ, കരുണ ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തുന്ന വിദ്യാഭ്യാസ സഹായങ്ങൾ സ്തുത്യർഹമാണെന്ന് എം.എൽ.എ സി.കെ. കാസിം അഭിപ്രായപ്പെട്ടു

സമൂഹത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കരുണ ഫൗണ്ടേഷൻ കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മുക്കം നഗരസഭയിലെയും സമീപത്തെ ഏഴ് പഞ്ചായത്തുകളിലെയും സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന അഞ്ഞൂറിലധികം വിദ്യാർത്ഥികൾക്കാണ് ഈ വർഷം കരുണ എഡ്യുകെയർ വഴി സഹായമെത്തിക്കുന്നത്

ഫൗണ്ടേഷൻ ചെയർമാൻ ഐ.പി. ഉമർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഒ.സി. അബ്ദുൽ കരീം, നൗഷാദ് വി.പി, സുൽഫീക്കർ സുല്ലമി, പി.സി. നാസർ, ജുഗ്നു സലാം, സന്തോഷ് പെരളിയിൽ, അബൂബക്കർ കൂളിമാട്, മജീദ് പുളിക്കൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)