Flash News

Nattu Media

വർണ ശബളിമയിൽ കട്ടിരിച്ചാൽ മദ്രസയിൽ പ്രവേശനോൽസവം

നെല്ലിക്കാപ്പറമ്പ് : കട്ടിരിച്ചാൽ അൽ മദ്രസത്തുൽ ഇസ്‌ലാമിയ്യ പ്രവേശനോൽസവം വർണശബളമായ അന്തരീക്ഷത്തിൽ, മധുരം നുകർന്ന്, സമ്മാനങ്ങൾ ഏറ്റുവാങ്ങി പിഞ്ചോമനകൾ കെങ്കേമമാക്കി.

 നവാഗതരെ മുതിർന്ന വിദ്യാർഥികൾ സ്വാഗതം ചെയ്തു. മോട്ടിവേറ്റർ കുട്ടിഹസ്സൻ മാസ്റ്റർ ചേന്ദമംഗല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുമായി സംവദിച്ച ശേഷം അദ്ദേഹം അവതരിപ്പിച്ച മാജിക് ഷോ വിദ്യാർഥികളിൽ കൗതുകവും ജിജ്ഞാസയും പകർത്തി. പി. ടി. എ പ്രസിഡണ്ട് പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് പുതിയോട്ടിൽ, സെക്രട്ടറി കുഞ്ഞാലി മൂലത്ത്, ട്രഷറർ കെ.ടി. മജീദ് മാസ്റ്റർ, ശിഹാബ് മാട്ടുമുറി, പ്രസീന ടീച്ചർ

 എന്നിവർ സംസാരിച്ചു. കെ. ഹംദ ഖുർആൻ പാരായണം നടത്തി. പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റജ്‌മ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)