കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി അരവിന്ദൻ പി.(53) നിര്യാതനായി.
ആലപ്പുഴ പുന്നമട സ്വദേശിയാണ്. 3 വർഷത്തോളമായി കീഴുപറമ്പ് പഞ്ചായത്തിൽ ജോലി ചെയ്തു വരുന്നു. ദീർഘകാലം അരീക്കോട് ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്തിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്.
