Flash News

Nattu Media

നെല്ലിക്കപറമ്പ് സി.എച്ച്.എം.എൽ.പി സ്കൂളിൽ പ്രീ-പ്രൈമറി കുട്ടികൾക്ക് വാർഡ് മെമ്പറുടെ സ്നേഹ സമ്മാനം

 മുക്കം: പുതിയ അധ്യയനവർഷത്തിൽ വിദ്യാലയത്തിലേക്ക് കാൽവെച്ച നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിലെ പ്രീ-പ്രൈമറി നവാഗതർക്ക് വേറിട്ടൊരു സ്വീകരണമൊരുക്കി വാർഡ് മെമ്പർ. 

വിദ്യാലയത്തിലെത്തിയ കുരുന്നുകൾക്ക് വാർഡ് നമ്പർ സി.കെ വിജീഷ് ആകർഷകമായ വർണ്ണക്കുടകൾ സമ്മാനിച്ചു. മഴക്കാലം പടിവാതിൽക്കൽ എത്തിനിൽക്കെ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ സമ്മാനത്തോടെയായിരുന്നു ഇത്തവണത്തെ പ്രവേശനോത്സവം.

സ്കൂൾ ഹാളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വാർഡ് മെമ്പർ കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു. വിദ്യാലയ അന്തരീക്ഷത്തിലേക്ക് ആദ്യമായി കടന്നുവരുന്ന കുട്ടികളിൽ ആവേശവും സന്തോഷവും നിറയ്ക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ ഷമീർ വിദ്യാലയത്തിന്റെ പുതിയ അധ്യയനവർഷത്തെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് ശരീഫ് എരഞ്ഞിമാവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ റഷീദ് എം.,അജ്മൽ ഷിഹാദ് , ഫായിസ് കെ. ടി തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ മധുരം നൽകിയാണ് ക്ലാസ് മുറികളിലേക്ക് സ്വീകരിച്ചത്. പുതിയ കുടകളും ചൂടി പുഞ്ചിരിയോടെ ക്ലാസുകളിലേക്ക് നീങ്ങിയ കുരുന്നുകൾക്ക് നവ്യാനുഭവവുമായി മെമ്പറുടെ സ്നേഹസമ്മാനം .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)