Flash News

Nattu Media

കട്ടിരിച്ചാൽ മദ്രസയിൽ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി.

 കട്ടിരിച്ചാൽ മദ്രസയിൽ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി.

---------------------------------------------

നെല്ലിക്കാപ്പറമ്പ് : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കട്ടിരിച്ചാൽ മദ്രസയിൽ നടന്ന പരിപാടികൾ ശ്രദ്ധേയമായി. ബോധവൽക്കരണ ക്ലാസ്സ്, തൈ നടീൽ , തൈ വിതരണം , ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു. കൊടിയത്തൂർ കൃഷിഭവൻ അസിസ്റ്റൻ്റ് ഓഫീസർ എം. മുഅ്മിൻ അലി ദിനാചരണം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന എല്ലാ സംഗതികളിൽ നിന്നും വിദ്യാർഥികൾ വിട്ടുനിൽക്കണമെന്നും പരിസര ശുചീകരണത്തിനും പ്ലാസ്റ്റിക് നിർമാർജനത്തിനും മുന്തിയ പരിഗണന നൽകണമെന്നും ആവാസ വ്യവസ്ഥിതിയെ തകിടം മറിക്കുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ഉണർത്തി. പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. റജ്മ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കൈമാറി. പ്രസീന ടീച്ചർ സ്വാഗതവും ഹംദ. കെ നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)