Flash News

മാവൂരിൽ ഒരേ രാത്രിയിൽ മൂന്ന് മോഷണങ്ങൾ; പൊലീസ് അന്വേഷണം തുടങ്ങി

മാവൂരിൽ മോഷണ പരമ്പര. ഒരു വീട്ടിലും രണ്ട് കടകളിലും ആണ് മോഷണം നടന്നത്. മാവൂർ കാട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പിന് സമീപംതാമസിക്കുന്ന തെനപ്പറമ്പിൽ ബിന്ദുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ബിന്ദുവും കുടുംബവും. ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. തുടർന്ന് മാവൂർ പോലീസിൽ വിവരം അറിയിച്ചു. മാവൂർ പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബിന്ദുവിന്റെ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. അകത്തെ അലമാരകളും മേശ വലിപ്പുകളും മോഷ്ടാവ് തകർത്തിട്ടുണ്ട്. കൂടാതെ എല്ലാം മുറികളിലെയും സാധനസാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. എന്തൊക്കെ നഷ്ടപ്പെട്ടു എന്നത് പോലീസിന്റെ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

കൂടാതെ കട്ടാങ്ങൽ റോഡിലെ  മിൽമ ബൂത്തിലും മോഷണം നടന്നു ഇവിടുന്ന് ഏകദേശം മൂവ്വായിരത്തിഅഞ്ഞൂറ് രൂപയിലേറെ നഷ്ടപ്പെട്ടിട്ടുണ്ട്. മിൽമ ബൂത്തിന് പിറകുവശത്തെ ക്ലബ്ബിൻ്റെ വാതിൽ തകർത്ത് ഉള്ളിൽ കയറി ബൂത്തിന് പിറകിലെ വാതിലും തകർത്താണ് മോഷ്ടാവ് ബൂത്തിന് അകത്ത് കയറിയത്. മിൽമ ബൂത്തിലെ മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. ഏതാനും മാസങ്ങൾക്കുമുമ്പും ഇതേ മിൽമ ബൂത്തിൽ മോഷണം നടന്നിരുന്നു.  അന്ന് പ്രതിയെ മാവൂർ പോലീസ് പിടികൂടിയിരുന്നു, ഇത് രണ്ടാം തവണയാണ് മിൽമ ബൂത്തിൽ മോഷണം നടക്കുന്നത്.

മിൽമ ബൂത്തിനോട് ചേർന്നുള്ള ലേഡീസ് ടൈലർ ഷോപ്പിലും മോഷണം നടന്നിട്ടുണ്ട്. ടൈലർ ഷോപ്പിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഇവിടെയുണ്ടായിരുന്ന അലമാരയും തകർത്തിട്ടുണ്ട്. എന്നാൽ പണമോ മറ്റ് സാധനസാമഗ്രികളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. മൂന്ന് മോഷണങ്ങളെ കുറിച്ചും മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് കൂടാതെ വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)