കൊടിയത്തൂർ: SMF ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ മഹല്ലുകളിൽ വൃക്ഷതൈ നടലിന്റെ കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് SMF സംസ്ഥാന കൌൺസിൽ അംഗം വൈത്തല അബൂബക്കറും മെഡിക്കൽ ഓഫീസർ ഡോക്ടർ മായയും തൈ നട്ട് നിർവഹിച്ചു.
കെ. വി. അബ്ദുൽ റഹ്‌മാൻ, അമ്പലക്ക ണ്ടി മുഹമ്മദ് ഷരീഫ്, മോയിൻ കുട്ടി കുറുവാടങ്ങൽ, കെ. വി. നിസാമുദ്ധീൻ, ജംഷീദ്. എ. പി. ബഷീർ പാലാട്ട്, മുഹമ്മദ്. എൻ. കുട്ടി കൃഷ്ണൻ മറ്റു ഹെൽത്ത് സെന്റർ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR
