ചുള്ളിക്കാപറമ്പ്: വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ചുള്ളിക്കാപറമ്പിൽ സംഘടിപ്പിച്ച ഫ്ലാഷ് ലൈറ്റ് പ്രതിഷേധം ശ്രദ്ധേയമായി.
🎙️ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി.
✊ ജനാധിപത്യപരമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ പ്രതിഷേധാർഹമാണെന്നും, അഭിപ്രായസ്വാതന്ത്ര്യവും സമരാവകാശവും സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും പ്രഭാഷകർ അഭിപ്രായപ്പെട്ടു.
👥 പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലിൽ അബ്ദു മാസ്റ്റർ അധ്യക്ഷനായി. ഇ. എൻ. നദീറ സ്വാഗതവും എം. എ. ഹക്കീം മാസ്റ്റർ നന്ദിയും പറഞ്ഞു.
🕯️ പ്രതിഷേധ പ്രകടനത്തിന് സാലിം ജീറോഡ്, റഫീഖ് കുറ്റിയോട്ട്, ഗ്രാമപഞ്ചായത്ത് അംഗം യൂസുഫ് കെ. സി., ടി. കെ. അബൂബക്കർ, ഹാജറ പി. കെ., ആസിഫ് പി. പി., തസ്‌നീം കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.
