Flash News

അരീക്കോട്ടിന്റെ കാൽപ്പന്ത് പ്രതിഭ അസീം കൊറളിയാടൻ വിടവാങ്ങി

അരീക്കോട്: കോയമ്പത്തൂർ കസ്റ്റംസ് ഇൻസ്‌പെക്ടറും, ഫുട്ബോള്‍ താരവും ആയിരുന്ന അസീം അരീക്കോട് കോയമ്പത്തൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.


മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി സന്തോഷ്‌ ട്രോഫി ടീമില്‍ കളിച്ചിട്ടുണ്ട്.

എംഇഎസ് മമ്പാട് ഫുട്ബോള്‍ ടീം അംഗമായിരുന്നു.

ഇന്ത്യൻ കാല്‍പ്പന്തിന് കേരളത്തിന്‍റെ കനപ്പെട്ട സംഭാവനയായിരുന്നു അസീം കൊറളിയാടൻ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പ്രമുഖ ടൂർണമെൻ്റുകളില്‍ തങ്ങളുടെ കളിക്കുപ്പായമണിയിച്ച്‌ അസീമിനെ കളത്തിലിറക്കിയത് ആ കാല്‍പ്പന്ത് പ്രതിഭയ്ക്കുള്ള അംഗീകാരങ്ങളായിരുന്നു.

2013-ല്‍ തമിഴ്‌നാടിനും 2010-ല്‍ മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി മത്സരത്തില്‍ കളിച്ച അസീമിൻ്റെ കാല്‍പ്പന്ത് പ്രതിഭ, ക്ലബ്ബ് ഫുട്ബോള്‍ മേഖലയിലും കീർത്തി നേടി. 9 സീസണുകളില്‍ ഐ ലീഗില്‍ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്‌എ ഷീല്‍ഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളില്‍ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. ആഗസ്റ്റ് 8ലെ ഗ്രാൻഡ് കാഞ്ഞിരാല സംഗമത്തില്‍ കാഞ്ഞിരാല കുടുംബം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)