Flash News

മൺമറഞ്ഞവരുടെ ഓർമകൾക്ക് കൂളിമാട് മഹല്ലിൽ രേഖയായി

കൂളിമാട്: കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കൂളിമാട് മഹല്ലിൽ നിന്ന് മൺമറഞ്ഞ സ്ത്രീ പുരുഷന്മാരുടേയും കുട്ടികളുടേയും വിവരം ശേഖരിച്ചു രേഖയായി സൂക്ഷിക്കുന്ന മരണ രജിസ്റ്റർ സംവിധാനത്തിന് കൂളിമാട് മഹല്ല് കമ്മിറ്റി തുടക്കമിട്ടു. മഹല്ല് കമ്മിറ്റി ഔദ്യോഗികമായി നിലവിൽ വന്ന 1968 മുതൽ കഴിഞ്ഞ കാലയളവിൽ വേർപ്പെട്ടവരുടെ സമ്പൂർണ വിവരങ്ങളാണ് ശേഖരിക്കുന്നത്.

ഇതിൻ്റെ കരട് പ്രകാശന കർമം കമ്മിറ്റിപ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ നിർവഹിച്ചു.ജ: സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ഖത്വീബ് മുഹമ്മദ് മിൻഹാജ് ഫൈസി,അയ്യൂബ് കൂളിമാട്, കെ.ഖാലിദ് ഹാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)