മുക്കം: മുക്കത്ത് ഉണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. മുക്കം കുറ്റിപ്പാല തച്ചോട്ടിൽ അബൂബക്കർ സാഹിബിന്റെ ഭാര്യ ആമിന കുട്ടിയാണ് (ആമിനുട്ടിതാത്ത) മരിച്ചത്. ഇന്നലെ മുക്കത്ത് വെച്ചായിരുന്നു അപകടം.
കളത്തിങ്ങൽ മുഹമ്മദ് റാഫിയുടെ ഉമ്മയുടെ സഹോദരിയാണ്. മുക്കം ജമീല ടീച്ചർ സഹോദരിയാണ്. സൗത്ത് കൊടിയത്തൂർ പൊയിലിൽ അംഗൻവാടി അധ്യാപിക സിതാര ടീച്ചറുടെ ഉമ്മയുടെ സഹോദരിയുമാണ്.
ഭർത്താവ് അത്തോളി ചീടത്തിൽ അബൂബക്കർ, മക്കൾ ഇംതിയാസ്(USA), ഇഷ്ത്തിയാക്(ബാംഗ്ലൂർ), ഇഫ്ത്തികാർ(ബാംഗ്ലൂർ), ലുബ്ന (UK) മരുമക്കൾ: ഷമീം, മുക്ത, ഷറിൻ, സുൽഫിക്കർ, സഹോദരിമാർ: A. M.ഫാത്തിമ കളത്തിങ്കൽ ( വീച്ചി )A. M.ജമീല ടീച്ചർ
മയ്യത്ത് നമസ്‌കാരം നാളെ (29-08-2026 ശനിയാഴ്ച) രാവിലെ 10:30 മണിക്ക് കുറ്റിപ്പാല ജുമാ മസ്ജിദിലും, 11:00 മണിക്ക് തണ്ണീർ പൊയിൽ ജുമാമസ്ജിദിലും .
