അരീക്കോട് - മഞ്ചേരി റോഡിൽ കാവനൂർ ചെരണ്ടാകുണ്ടിൽ വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
കാവനൂർ ചെങ്ങര പാക്കിസ്ഥാൻ മുക്ക് കോടക്കുത്ത് നാണിയുടെ മകൻ ദിൽഷാദ് (20) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. ദിൽഷാദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ്സ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
