📝സഫറുള്ള കൂളിമാട്
കൂളിമാട്: സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി സമസ്ത കൂളിമാട് വാട്സ്ആപ്പ് കൂട്ടായ്മ കൂളിമാട്, ചിറ്റാരിപ്പിലാക്കൽ പ്രദേശങ്ങളിലെ ദീർഘകാലം മത പ്രബോധന സേവന രംഗത്ത് മികവ് തെളിയിച്ച പണ്ഡിത പ്രതിഭകളെ ആദരിച്ചു.
ചിറ്റാറ്റിപ്പിലാക്കൽ പറമ്പിൽ ആലി മുസ്ലിയാരെയും, കൂളിമാട് എറക്കോട് അബ്ദുറഹ്മാൻ മൗലവി യെയും അവരുടെ ദീർഘകാലമുള്ള അധ്യാപക ജീവിതത്തെ മുൻനിർത്തി ആദരിച്ചു.
എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷൻ കരീം നിസാമി താത്തൂർ പൊയിൽ ഉപഹാരം സമർപ്പിച്ചു. എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് കൗൺസിലർ അബ്ബാസ് റഹ്മാനി പനങ്ങോട് പ്രശംസ പത്രം സമർപ്പിച്ചു. എസ്കെഎസ്എസ്എഫ് എൻ ഐ ട്ടി മേഖല ജോയിൻ സെക്രട്ടറി സഫറുള്ള കൂളിമാട്, എസ് വൈ എസ് കൂളിമാട് യൂണിറ്റ് സെക്രട്ടറി ഇ പി ജമാൽ എന്നിവർ നേതൃത്വം നൽകി.
അബ്ദുൽ കാദർ പറമ്പിൽ,അബ്ദുറഹിമാൻ പറമ്പിൽ ,അഹമ്മദ് കുട്ടി പറമ്പിൽ, അഷ്‌റഫ്. ഇ. പി,സാദിഖ് കുറുമ്പറമ്പിൽ,ശരീഫ് പറമ്പിൽ,മുഹമ്മദ് ഫസലുറഹ്മാൻ,മുഹമ്മദ് ബഷീർ മൗലവി, മുഹമ്മദ് ശരീഫ് പറമ്പിൽ, മുഹമ്മദ് റാഷിദ്, അബ്ദുൽ ഹക്കീം പറമ്പിൽ, സുഹൈൽ, സൽമാൻ, സഫ്‌വാൻ സി. ടി, മുഹമ്മദ് റബീഹ്, മുഹമ്മദ് റാസി, മുഹമ്മദ് റാഷിദ്, മുഹമ്മദ് മുനവ്വർ, ശരീഫ് എറക്കോട്, മുഹമ്മദ് എറക്കോട് എന്നിവർ സംബന്ധിച്ചു.
