കൊടിയത്തൂർ: മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ശ്വാസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് ആരോപിച്ച് സിപിഐഎം പാലക്കോട്ടുപറമ്പ് ബ്രാഞ്ച് പ്രതിഷേധിച്ചു.
2005-26ലെ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ശ്വാസ് ക്ലിനിക്ക് 2025 ഒക്ടോബർ 28ന് ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നാണ് സിപിഐഎം ആരോപിക്കുന്നത്. മാറാല കെട്ടിക്കിടക്കുന്നു. ലാബിന്റെ കെട്ടിടമുകളിൽ ഷീറ്റിട്ട ഒരു ഷെഡാണ് ശ്വാസ് ക്ലിനിക്ക്. കൊട്ടിഘോഷിച്ച് തിരക്കിട്ട് മുൻ ഭരണ സമിതിയുടെ കാലാവധി തീരും മുമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്നും, ഷെഡ് നിർമ്മിച്ചത് മുകളിൽ, ഫലകം പഴയ ലാബിന്റെ കെട്ടിടച്ചുമരിൽ. കോണി കൂടിന്റെതാഴെ പോലും ഇപ്പോഴും പണിതിട്ടില്ല. ഫർണിച്ചർ ഒട്ടുമില്ല. ക്ലിനിക്കിന്റെ വാതിൽ ഉദ്ഘാടന ദിവസം അടച്ചതാണ്, പിന്നെ തുറന്നിട്ടില്ല. ക്ലിനിക്കിലേക്ക് കയറാനുള്ള കോണിക്കുമുമ്പിൽ കസേരയിട്ട് തടസ്സം സൃഷ്ടിച്ചിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടത്.മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ സീലിങ് നീക്കം ചെയ്തിട്ട് മാസങ്ങളായെന്നും ആശുപത്രി മുറ്റത്തെ ഇന്റർലോക്ക് തകർന്ന നിലയിൽ തുടരുകയാണെന്നും സിപിഐഎം ആരോപിച്ചു. കാൽനടയായും വാഹനങ്ങളിലും ആശുപത്രിയിലെത്തുന്ന രോഗികൾ പ്രയാസം നേരിടുമ്പോഴും ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
മാക്കൽ ആശുപത്രിയോടുള്ള ഗ്രാമപഞ്ചായത്തിന്റെ അവഗണന അവസാനിപ്പിച്ച് ആവശ്യമായ സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
പാലക്കോട്ടുപറമ്പ് ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ബഷീർ കണ്ണാട്ടിൽ അധ്യക്ഷത വഹിച്ചു. ജിഷ അടുപ്പശ്ശേരി, ആലിക്കുട്ടി മാസ്റ്റർ, അനസ് ടി., ശിവൻ, പി.കെ. എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR
