മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മാർച്ച് തടയാൻ ശ്രമിച്ച പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായി.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ അഴിമതി, സ്വജനപക്ഷപാതം, വികസന പ്രവർത്തനങ്ങളുടെ മുരടിപ്പ്, ആശാ വർക്കർ നിയമനവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ, ജനവിരുദ്ധ നയങ്ങൾ എന്നീ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഓഫീസിന് സമീപം മാർച്ച് പോലീസ് തടയാൻ ശ്രമിച്ചതോടെയാണ് പ്രവർത്തകരും പോലീസും തമ്മിൽ നേരിയ കയ്യാങ്കളിയും ഉണ്ടായത്.
മാർച്ച് ജില്ലാ യു.ഡി.എഫ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.
