Flash News

ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു

മുക്കം: ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ ഭാഗമായി മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദിനാചരണം സംഘടിപ്പിച്ചു.


ആരോഗ്യ സംരക്ഷണ രംഗത്തും കൃത്യമായ ഔഷധ സേവനം ഉറപ്പാക്കുന്നതിലും ഫാർമസിസ്റ്റുകൾ വഹിക്കുന്ന നിർണായക പങ്ക് ഉയർത്തിക്കാട്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, നഗരസഭ കൗൺസിലർ ഉഷാകുമാരി, ഡോ. സുമംഗല, ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)