Flash News

കായികമേളയ്ക്ക് കരുത്തേകി യൂസുഫ് മാസ്റ്ററുടെ കൈത്താങ്ങ്

പാഴൂർ: പാഴൂർ എ.യു.പി സ്കൂളിന്റെ കായികമേളയ്ക്ക് പിന്തുണയുമായി പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും പൂർവ്വ വിദ്യാർത്ഥിയുമായ യൂസുഫ് മാസ്റ്റർ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു. കായികമേള നടക്കുന്ന പാഴൂർ പഞ്ചായത്ത് ഗ്രൗണ്ടിലെത്തിയാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ കൈമാറിയത്.

തന്റെ വിദ്യാലയകാല ഓർമകളും പാഴൂരിന്റെ കായിക പാരമ്പര്യവും വിദ്യാർത്ഥികളുമായി പങ്കുവെച്ച യൂസുഫ് മാസ്റ്റർ, ലഹരിയുടെയും ഡിജിറ്റൽ ലോകത്തിന്റെയും സ്വാധീനം വർധിക്കുന്ന കാലത്ത് കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദു സലിം എം.ടി. അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജലീൽ മാസ്റ്റർ കെ, കെ.പി. ഉമ്മർ മാസ്റ്റർ, മുജീബ് എം.കെ, സഹ്‌ല മുഹമ്മദ് എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ ഷാഹിദ് ഷാ സ്പോർട്സ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)