📝സഫറുള്ള കൂളിമാട്
കൂളിമാട്: എരഞ്ഞിപ്പറമ്പ് എ. യു എ പള്ളിയുടെ നേതൃത്വത്തിൽ നൂറുൻ അലാ നൂർ എന്ന പേരിൽ രണ്ടു ദിവസമായി സംഘടിപ്പിച്ചു വരുന്ന മീലാദ് ഫെസ്റ്റ് സമാപിച്ചു.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി സ്വലാത്ത് മജ്‌ലിസ്, പ്രാർത്ഥന സംഗമം, കുട്ടികളുടെ കലാ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.പരിപാടി യുടെ സമാപന സംഗമം കൂളിമാട് മഹല്ല് ഖതീബ് ഉസ്താദ് മിൻഹാജ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. മസ്ജിദ് പ്രസിഡന്റ് എം വി അബ്ദുറഹ്മാൻ, ടി. സി അയ്യൂബ്, എ യു എ മസ്ജിദ് ഖതീബ് ഉസ്താദ് ഇർഷാദ് ഫൈസി വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

