കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ 2026–27 അധ്യയന വർഷത്തെ വാർഷിക കായികമേള ആവേശകരമായി സംഘടിപ്പിച്ചു. ലഫ്റ്റനന്റ് കേണൽ റിനൂപ് കായികമേള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ടി. ഇസ്മായിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ജിൻ ആസാദ്, സ്റ്റാഫ് സെക്രട്ടറി കെ.ടി. സലീം, സി. സ്മിത, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി എന്നിവർ സംബന്ധിച്ചു.വിവിധ കായിക ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നിരവധി വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു. വിജയികൾക്ക് ലഫ്റ്റനന്റ് കേണൽ റിനൂപും വിശിഷ്ടാതിഥികളും ചേർന്ന് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
Tags:
KODIYATHUR

