Flash News

പാടത്തിറങ്ങി പാഠം പഠിച്ച് കുരുന്നുകൾ; ചെറുവാടിയിൽ വേറിട്ട കൃഷിപാഠം!

പാളത്തൊപ്പിയും കള്ളിമുണ്ടും ധരിച്ച് ചെളിയിലിറങ്ങി… കർഷകർക്കൊപ്പം ഞാറുനട്ട് കൃഷി നേരിട്ടറിഞ്ഞ് ചെറുവാടിയിലെ കുരുന്നുകൾ

✒️:ജമാൽ ചെറുവാടി 

ചെറുവാടി: കാർഷികവൃത്തി പാഠപുസ്തകത്തിൽ പഠിക്കുന്നതിനപ്പുറം പ്രവൃത്തിയിലൂടെ കുഞ്ഞു മക്കൾക്ക് പകർന്ന് കൊടുക്കുകയാണ് ചെറുവാടി ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ. ചെറുവാടി പടിക്കംപാടത്തെ പാടശേഖരത്തിലാണ് നാട്ടൊരുമ കർഷകർക്കൊപ്പം പിഞ്ചു കുട്ടികളും ഞാറ് നട്ടത്. ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ  സ്റ്റെപ്പിംഗ് സ്റ്റോണിലെ പ്രീ പ്രൈമറി കുട്ടികളാണ് ചെളിയിലിറങ്ങി നെൽകൃഷി അനുഭവിച്ചറിഞ്ഞത്.പാള തൊപ്പിയും, കള്ളിമുണ്ടും, തലക്കെട്ടുമായി പാടത്തെ ചേറിലിറങ്ങിയത് കുട്ടികൾക്ക് നവ്യാനുഭവമായി മാറി.  നെൽ കൃഷിയെ കുറിച്ചുള്ള കാര്യങ്ങൾ കർഷകരിൽ നിന്നും വിദ്യാർത്ഥികൾ ചാേദിച്ചറിയുകയും ചെയ്തു.

പരിപാടിയുടെ  ഉദ്ഘാടനം പ്രധാനാധ്യാപിക എൻ  വന്ദന നിർവ്വഹിച്ചു .ചടങ്ങിൽ  പി ടി എ പ്രസിഡൻറ് എൻ ജമാൽ അധ്യക്ഷത വഹിച്ചു. കുട്ടിൾക്കുള്ള  കൃഷിയെ സംബന്ധിച്ചുള്ള  ക്ലാസ് ഉണ്ണികൃഷ്ണൻ മാസ്റ്റർ നൽകി. 

എസ് എം സി ചെയർമാൻ  ഷരീഫ് കുട്ടകടവത്ത്  , നാട്ടൊരുമ സംഘം  ജനറൽ  സെക്രട്ടറി  സി  വി  അബു, പി  ടി  എ  വൈസ്  പ്രസിഡന്റ്  വി  പി  ശശീന്ദ്രൻ, സൽമാൻ കോഴിപള്ളി,  സി  വി  റസാഖ്, നാട്ടൊരുമ ഭാരവാഹികളായ കെ വി നൗഷാദ്, കുറുവാടങ്ങൽ  മുഹമ്മദ്, അബ്ദുൽ ഹമീദ്, കെ.നാരായണൻ , അബ്ദുത്തിമാൻ, അൽവർ  ബംഗാളത്ത് എന്നിവർ സംസാരിച്ചു. സ്റ്റെപ്പിംഗ് സ്റ്റോണിലെ പ്രീ പ്രൈമറിയിലെ അധ്യാപകരായ യുനീസ, റാഷിദ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)