റിപ്പോർട്ട്: Nattu Media
ന്യൂസ് ഡെസ്ക്| കൂളിമാട്
കൂളിമാട്: വയലുകളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതിനെക്കുറിച്ച് Nattu Media ഉൾപ്പടെ ഉള്ള മാധ്യമവാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കൂളിമാട്ടെ തണ്ണീർത്തടത്തിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭാഗികമായി നീക്കം ചെയ്തു. മാലിന്യങ്ങൾ ചാക്കുകളിലാക്കി പ്രദേശത്തുനിന്ന് മാറ്റിയെങ്കിലും മുഴുവനായും നീക്കം ചെയ്തിട്ടില്ലെന്നാണ് വിവരം.
കൂളിമാടും പരിസരങ്ങളിലും പ്രകൃതിദത്ത ജലാശയങ്ങളിൽ മാലിന്യങ്ങൾ തള്ളുകയും പിന്നീട് മണ്ണിട്ട് നികത്തി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നതായി നേരത്തേ പരാതികൾ ഉയർന്നിരുന്നു. തണ്ണീർത്തടങ്ങൾ നശിപ്പിക്കുന്നതിനെക്കുറിച്ച് IRUVAZHINJI ന്യൂസ്, CHERUVADI LIVE, CHALIYAR LIVE തുടങ്ങിയ Nattu Media ന്യൂസ് ഗ്രൂപ്പുകൾ ഉൾപ്പടെ ഉള്ള മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കു പിന്നാലെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടി ഉണ്ടായത്.മത്സ്യസമ്പത്തിനും ആമ്പൽപ്പൂക്കൾക്കും ദേശാടനപ്പക്ഷികൾക്കും പേരുകേട്ട കൂളിമാട്ടെ വയലുകളും ജലാശയങ്ങളും പരിസ്ഥിതിപരമായി ഏറെ പ്രാധാന്യമുള്ളവയാണ്. ആമ്പൽപ്പൂക്കൾ കാണാനും ശേഖരിക്കാനും മത്സ്യബന്ധനത്തിനുമായി നിരവധി പേർ ഇവിടെയെത്താറുണ്ട്. ഇത്തരം പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതും മണ്ണിട്ട് നികത്തുന്നതും ജൈവവൈവിധ്യത്തിന് ഭീഷണിയാകുമെന്ന ആശങ്ക നേരത്തേ ഉയർന്നിരുന്നു.
ജലാശയങ്ങൾ നശിപ്പിക്കുന്നതിനെതിരെ നാട്ടുകാരും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളും നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാധ്യമവാർത്തകൾക്കു പിന്നാലെ മാലിന്യങ്ങൾ ഭാഗികമായി നീക്കം ചെയ്ത നടപടി പ്രദേശത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
വികസനത്തിന്റെ പേരിൽ തണ്ണീർത്തടങ്ങൾ ഇല്ലാതാകുമ്പോൾ പ്രകൃതിയെ സംരക്ഷിക്കാൻ കൂളിമാട്ടിൽ പുതിയ ചുവടുവെപ്പ്. ജനകീയ പിന്തുണയോടെ സംരക്ഷണ സമിതി നടത്തുന്ന പ്രവർത്തനങ്ങൾ എന്തെല്ലാം?
വായിക്കൂ... 👇https://www.nattumedia.online/2026/10/blog-post_21.html
