Flash News

Nattu Media

സൗത്ത് കൊടിയത്തൂർ എ.യു.പി.സ്കൂളിൽ പ്രതിഭാ ആദരം സംഘടിപ്പിച്ചു


കൊടിയത്തൂർ : സൗത്ത് കൊടിയത്തൂർ എ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ ആദരം ബഹു.കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.യു.എസ് എസ് ,എൽ എസ് എസ് സ്കോളർഷിപ്പ് നേടിയവരെയും മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്കോടെ എം.ബി.ബി.എസ് അഡ്മിഷൻ നേടിയ പൂർവ്വ വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്. മുക്കം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ USS ന് അർഹത നേടിയത് എസ്.കെ.എ.യു പി സ്കൂളിലാണ്. പി.ടി.എ പ്രസിഡൻ്റ് ഗുലാം ഹുസൈൻ കൊളക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, വാർഡ് മെമ്പർ ഫസലു റഹ്മാൻ, എ.ഇ.ഒ ഓംകാര നാഥൻ, സി.ടി.സി.അബ്ദുല്ല ,റസാഖ് കൊടിയത്തൂർ ,എ.എം.നൗഷാദ്, സി ടി. കുഞ്ഞോയി, രമ്യ ടി ,എ കെ കദീജ, പി.സി.മുജീബ് റഹിമാൻ, പി.പി.മമ്മദ് കുട്ടി ,സി.കെ.അഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.



പരിപാടിക്ക് ഷാഹുൽ ഹമീദ്, ടി.സി ഉമ്മർകോയ, പി.ടി.അബ്ദു സലീം, ഹസീന, ശ്രീജിത്ത്, ടി.കെ.അബ്ദുസ്സമദ്, പി.കെ.ഫിറോസ് ,മജീദ് പൂത്തൊടി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)