Flash News

Nattu Media

എൻസിപി തിരുവമ്പാടി ബ്ലോക്ക് തല പ്രവർത്തന ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു


കൊടിയത്തൂർ : എൻ സി പി തിരുവമ്പാടി ബ്ലോക്ക് പ്രവർത്തന ഫണ്ട് ബഹുമാന്യനായ റസാഖ് കൊടിയത്തൂരിന് നൽകിക്കൊണ്ട്  കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു.


 തുടർന്ന് നടന്ന പരിപാടിയിൽ മുൻകാല എൻ സി പി നേതാക്കളായ പി എ അബ്ദുല്ല എരഞ്ഞിമാവ്, ഐ മുഹമ്മദ്‌ ചെറുവാടി, സി വി ഇബ്രാഹിം ചെറുവാടി തുടങ്ങിയവരെ ആദരിക്കുകയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് പ്രശസ്തമായ കയ്യൊപ്പ് ചാർത്തിയ റസാക്ക് കൊടിയത്തൂരിനെ പൊന്നട അണിയിച്ച് ആദരിച്ചു. ഗുലാം ഹുസൈൻ കൊളക്കാടൻ സ്വാഗതം പറഞ്ഞു. മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻസിപി സംസ്ഥാന സമിതി അംഗം അസൈനാർ കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. ഷാജഹാൻ കൊടിയത്തൂർ, ഉസ്മാൻ ചെറുവാടി  തുടങ്ങിയവർ സംസാരിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)