പന്നിക്കോട് : കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസിൽ ഉന്നത വിജയം നേടി കർമ്മ മണ്ഡലത്തിലേക്കിറങ്ങുന്ന ഡോ.യു അജയ് കൃഷണനെ എസ് വൈ എസ് പന്നിക്കോട് യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
ഉച്ചക്കാവിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് പുളിക്കൽ ഉപഹാര സമർപ്പണം നടത്തുകയും എസ് വൈ എസിൻ്റെ അഭിനന്ദനമറിയിക്കുകയും ചെയ്തു.
ജ.സെക്രട്ടറി റഷീദ് പൊലുകുന്നത്ത് ആശംസകൾ നേർന്നു. മുഹമ്മദ് ഷാജി , നൗഷാദലി യു , ശമീൽ ഫർഹാൻ തുടങ്ങിയവർ സംബന്ധിച്ചു.
കെ എസ് ആർ ടി സി യിൽ ഉദ്യോഗസ്ഥനായി വിരമിച്ച യു കെ ഗോപാലകൃഷ്ണൻ്റെയും കോമളവല്ലിയുടെയും പുത്രനാണ് എം ബി ബി എസ് പൂർത്തിയാക്കി ആതുര രംഗത്തേക്കിറങ്ങുന്ന ഡോ.അജയ് കൃഷ്ണൻ. അജ്ഞലി കൃഷ്ണ സഹോദരിയാണ്.
Tags:
PANNICODE

