Flash News

Nattu Media

നാടിന് മാതൃകയായി ആദിൽ എന്ന സച്ചുട്ടൻ



പന്നിക്കോട്:
മുക്കം മേഖലയിൽ കലാകായിക സാമൂഹ്യ മേഖലയിൽ നിറസാന്നിധ്യമായ നെല്ലിക്കാപറമ്പിൻ്റെ സച്ചു  വർഷങ്ങളോളം അവൻ സ്വരൂപിച്ചടുത്ത  കളക്ഷൻ കുടുക്ക  ഇന്നെലെ പൊട്ടിച്ചപ്പോൾ അതിലുണ്ടായിരുന്ന  മുവായിരത്തി മുന്നൂറ്റി പതിമൂന്ന് രൂപ മഹല്ല് ഖാസിയെ  മദ്രസ്സയിൽ നേരിട്ടെത്തി ഏൽപ്പിച്ചു. മാത്രവുമല്ല മഹല്ല് ജുമുഹത്ത് പള്ളി നോമ്പിൻ്റെ മുന്നോടിയായി  നടത്തുന്ന മെയിൻ്റ നൻസിന് വേണ്ടി ഈ സംഖ്യ ഉപയോഗപ്പെടുത്തണമെന്ന്  പറഞ്ഞു കൊണ്ടാണ്  സച്ചു മദ്രസയിൽ നിന്നും ഇറങ്ങി പോയത്.

വലിപ്പം ചെറുപ്പമില്ലാതെ മത രാഷ്ട്രീയ ഭേതമന്രേ കണ്ടത് ആരോടും തുറന്ന് പറയുന്ന നമ്മുടെ സച്ചുവിനെ എല്ലാവർക്കും  വലിയ ഇഷ്ടമാണ് ഇന്നത്തെ ചുറ്റുപാടിൽ സച്ചു ചെയ്ത ഈ പ്രവർത്തിയിൽ  നെല്ലിക്കാപറമ്പിലെ പൊതുജനങ്ങളും മഹല്ല് മദ്രസ്സ കമ്മിറ്റിയും നേരിൽ കണ്ട് അഭിനന്ദിച്ചു. 

ഖാസിയെ ഫണ്ട് ഏൽപ്പിക്കുന്ന പരിപാടിയിൽ  മദ്രസ്സ ഭാരവാഹികളായ അഹമ്മദ് കുട്ടി  പി  , ഷിഹാബ് ദുബൈ ഇൻഡസ്ടി , ഖാസിം  ടി.ടി   , സുലൈമാൻ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)