കുനിയിൽ : ഇടത് ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ടുള്ള കള്ളക്കേസിൽ പ്രതിചേർത്ത സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും മറ്റു പ്രവർത്തകൻമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കീഴുപറമ്പ് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി കുനിയിൽ ന്യൂ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി. ലാത്തിയും ടിയർഗ്യാസും കയ്യാമവും ജയിലറയും കാണിച്ച് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന സമരത്തിൻ്റെ വീര്യം കെടുത്താമെന്നത് പിണറായി പോലീസിൻ്റെ വ്യാമോഹം മാത്രമാണെന്നും പ്രതിഷേധ സമരത്തിൽ ആവശ്യപ്പെട്ടു.പ്രതിഷേധ സമരം ഏറനാട് മണ്ഡലം മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് എം.സി ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു.അഷ്റഫ് കൊളപ്പറ്റ, വാഹിദ് എടപ്പറ്റ, കെ.കമറുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.പ്രകടനത്തിന് കെ.വി മഹബൂബ്, കെ.എം ശിഹാബ്, എം.കെ ഷമീൽ, കെ ടി റിഷാദ്, പി.സി നിസാം, കെ.കെ ഷാജി, എം.പി റഷാദ്, എം.പി സാഹിർ എന്നിവർ നേതൃത്വം നൽകി.
Tags:
KIZHUPARAMBA
