കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജന സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ വി.പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി എ റഹ്മാൻ അധ്യക്ഷത വഹിച്ചു. LSGD മലപ്പുറം അസി.ഡയറക്ടർ പി.ബി ഷാജു ക്ലാസിന് നേതൃത്വം നൽകി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സഹല മുനീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജംഷീറാ ബാനു, മെമ്പർമാരായ ഷഹർബാൻ, വിജയലക്ഷ്മി, അബ്ദുറഹ്മാൻ എം.പി, ഷൈജു എം, റഫീഖ് ബാബു, തസ്ലീന ഷബീർ, എം.എം.മുഹമ്മദ്, സെക്രട്ടറി ബിനു കെ.സി, സി.ഡി.എസ് പ്രസിഡന്റ് റംല ബീഗം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പാറമ്മൽ അഹമ്മദ് കുട്ടി, എം.ഇ റഹ്മത്തുള്ള, പട്ടീരി പ്രഭാകരൻ , എം റഹ്മത്ത് തുടങ്ങിയവർ സംസാരിച്ചു. വയോജനങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും പങ്കെടുത്ത മുഴുവൻ വയോജനങ്ങൾക്കും ഗ്രാമ പഞ്ചായത്ത് ഉപഹാരവും നൽകുകയും ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലം പി കെ സ്വാഗതവും നിർവ്വഹണ ഉദ്യോഗസ്ഥ റോസ് മേരി നന്ദിയും പറഞ്ഞു.
Tags:
KIZHUPARAMBA
