ചേന്ദമംഗല്ലൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ ആശ്വാസ് പദ്ധതി മണ്ഡലം പ്രസിഡന്റ് പ്രേമൻ മണാശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി ദിനേശൻ അധ്യക്ഷത വഹിച്ചു. ജ; സെക്രട്ടറി മുസ്തഫ പൂലേരി സ്വാഗതം പറഞ്ഞു.
മണ്ഡലം ജ ;സെക്രട്ടറി ജോസഫ് പൈമ്പള്ളി പദ്ധതി വിശദീകരിച്ചു. വർക്കിംഗ് പ്രസിഡന്റ് ജിൽസ് പെരിഞ്ച്ചീരി, മണ്ഡലം ട്രഷറർ എം ടി അസ്‌ലം, മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ യൂണിറ്റ് ഭാരവാഹികളായ റഹ്മതുളള. ഒ, ആശിഖ്, യാസീ൯ , ഷമീ൦, നദീറ ഇ. ൯, അയമുട്ടി പാലിയിൽ, റിയാസ് ടി പി, യഅ്ക്കൂബ് തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM
