Flash News

Nattu Media

ടി. നസറുദ്ദീൻ സ്മരണാർത്ഥം കസേരകൾ നൽകി കെ. വി. വി. ഇ. എസ്. കൊടിയത്തൂർ യൂണിറ്റ്


കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന നസറുദ്ദീന്റെ സ്മരണാർത്ഥം കെ. വി. വി. ഇ. എസ്. കൊടിയത്തൂർ യൂണിറ്റ് ജി. എം. യു. പി. സ്കൂൾ കൊടിയത്തൂരിന് കസേരകൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷംലൂലത്ത് അവർകൾ ഹെഡ്മാസ്റ്റർ സലാം മാസ്റ്റർക്ക് സ്കൂൾ അങ്കണത്തിൽ വച്ച് കസേരകൾ കൈമാറി.
     
       വാർഡ് മെമ്പർ ടി. കെ. അബൂബക്കർ മാസ്റ്റർ ചടങ്ങിൽ സന്നിഹിതനായിരുന്നു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, സെക്രട്ടറി അനീഫ ടി. കെ., ട്രഷറർ ഹമീദ് സി. കെ., ഉബൈദ്, സി.പി. മുഹമ്മദ്, ഫൈസൽ പി. കെ. യൂത്ത് വിങ് പ്രസിഡൻറ് ഫൈസൽ പി. പി., സെക്രട്ടറി അബ്ദുൽ ബാസിത്. പി. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)