Flash News

Nattu Media

യൂത്ത് മാരത്തൺ സംഘടിപ്പിച്ചു


കുനിയിൽ: ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയത്തിൽ മുസ്ലീം ലീഗ്  മലപ്പുറം ജില്ല കമ്മിറ്റി നടത്തുന്ന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കീഴുപറമ്പ് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ക ടവ് പാലം മുതൽ കുനിയിൽ ന്യൂ ബസാർവരെ യൂത്ത് മരത്തൺ സംഘടിപ്പിച്ചു.ആവേശത്തോടെയാണ് യുവാക്കളും മുതിർന്നവരും മരത്തണിനെ വരവേറ്റത്. യൂത്ത് മരത്തൺ ഏറനാട് മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ കുറുമാടൻ  പഞ്ചായത്ത് മുസ്ലീം യുത്ത് ലീഗ് പ്രസിഡൻ്റ് പി.പി ഷബീർ ബാബുവിന് ഫ്ലാഗ് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. കുനിയിൽ ന്യൂ ബസാറിൽ സമാപിച്ച സംഗമം  മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നജീബ് കാരങ്ങാടൻ ഉദ്ഘാടനം ചെയ്തു.വാഹിദ് എടപ്പറ്റ അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എം.സി ഹാരിസ് മാസ്റ്റർ, സെക്രട്ടറി അഷ്‌റഫ് കൊളപ്പെറ്റ, കെ.കമറുൽ ഇസ്ലാം, സഫീർ.പി,ശിഹാബ് കെ.എം, ഷമീൽ എം.കെ, എന്നിവർ സംസാരിച്ചു. മരത്തൺ ൻ അലി കരുവാടൻ ഷഫീഖ് കെ, റിഷാദ് കെ.ടി, ഷാജി കെ.കെ, റഹിം ചോയക്കാടൻ, ഷമീം കെ.എം, നജീബ് കെ.ടി, അക്ബർ കെ.ഇ, ജുനൈസ് പി.പി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)