Flash News

Nattu Media

കൊടിയത്തൂര്‍ സഹകരണ ബാങ്കില്‍ പ്രത്യേക ഗോള്‍ഡ് സെക്ഷന്‍ ആരംഭിച്ചു


കൊടിയത്തൂർ :സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചുള്ളിക്കാപറമ്പ് ബ്രാഞ്ചിനുകീഴില്‍ പ്രത്യേക ഗോള്‍ഡ് ലോണ്‍ സെക്ഷന്‍ പ്രവര്‍ത്തനം തുടങ്ങി. സ്വര്‍ണ്ണ പണ്ട പണയ വായ്പക്കാര്‍ക്ക് വളരെ വേഗത്തില്‍ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക സൌകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പാ സൌകര്യം ഉണ്ടായിരിക്കും. 3 മാസം, 6 മാസം, 12 മാസം കാലാവധിയിലുള്ള കുറഞ്ഞ പലിശനിരക്കിലുള്ള വിവിധതരം ഗോള്‍ഡ് ലോണുകള്‍ ഇവിടെ ലഭ്യമാണ്.

ബാങ്ക് പ്രസിഡണ്ട് വി. വസീഫിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍വെച്ച് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി. ജമീല ഗോള്‍ഡ് ലോണ്‍ സെക്ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ മമ്മദ്കുട്ടി കുറുവാടങ്ങല്‍, കബീര്‍. എ.പി., അബ്ദുള്‍ ജലാല്‍, എം.കെ. ഉണ്ണിക്കോയ, ബാങ്ക് അസി. സെക്രട്ടറി ടി.പി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ സ്വാഗതവും, ബ്രാഞ്ച് മാനേജര്‍ ശ്രീജിത്ത്. കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)