Flash News

Nattu Media

വാഴക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് കൃപേഷ് ,ശരത് ലാൽ അനുസ്മരണം നടത്തി


വാഴക്കാട്: യൂത്ത് കോൺഗ്രസ്‌ വാഴക്കാട് മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന ധീര രക്ത സാക്ഷികളായ  കൃപേഷ്, ശരത് ലാൽ അനുസ്മരണ സദസ്സ് നടത്തി.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സുനോബിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ്  മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ജൈസൽ എളമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ മനീഷ്  അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറിമാരായ രതീഷ് കുട്ടൻ സ്വാഗതവും വിജീഷ് നന്ദിയും പറഞ്ഞു.പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സി.പി. അബൂബക്കർ, ദളിത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബാബുഎടക്കണ്ടിയിൽ ,മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഷംസു മപ്രം, വാർഡ് പ്രസിഡന്റ്‌ റിയാസ് അഹമ്മദ്, ബൂത്ത്‌ പ്രസിഡന്റ്‌ കെ.എം. കുട്ടി, ഗ്ലോബൽ ഒഐസിസി മുൻ പ്രസിഡന്റ്‌ ഷെരീഫ്,ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)