പരീക്ഷയിൽ മികച്ച നേട്ടം കൊയ്ത് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂൾ. എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എഴുതാവുന്ന പരീക്ഷയാണിത്.11 വിദ്യാർത്ഥികൾ സ്കോളർഷിപിനു അർഹത നേടി ഇവർക്ക് പ്ലസ് ടു പഠന കാലം വരെ വർഷം തോറും 12000 രൂപ ലഭ്യമാവും.കൂടാതെ 161 വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയികളാവുകയും ചെയ്തു. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥി പ്രതിഭകളെ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ജി.സുധീർ അഭിനന്ദിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ മറിയുമ്മ കുട്ടി, കെ.കെ. അബ്ദുൽ ഗഫൂർ, കെ.വി.നവാസ്, പി.ടി.സുബൈർ, ഫാസിൽ കാരാട്ട് സംബന്ധിച്ചു
Tags:
KODIYATHUR
