കൂളിമാട് : എസ് കെ എസ് എസ് എഫ് മർകസുൽ ഉലൂം താത്തൂർ കമ്മിറ്റി സംഘടിപ്പിക്കുന്ന എട്ടാമത് റമദാൻ പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫീസ് പി എസ് കെ തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രസ്തുത പരിപാടിയിൽ മലയമ്മ അബൂബക്കർ ഫൈസി, ഹംസ മാസ്റ്റർ,ഒപിഎം അഷ്റഫ്,അയ്യൂബ് കൂളിമാട്,NP മുഹമ്മദ്, അലി അക്ബർ മുക്കം, സുബൈർ മാസ്റ്റർ, മൊയ്തു മലയമ്മ,ഉമ്മർ ഹാജി ചെറൂപ്പ,ഹബീബ്, അഹമ്മദ് കുട്ടി എംപി,ഇസ്മായിൽ സി, ശിഹാബ്, റസാഖ് എംപി ,സലാം എംപി,ബഷീർ പി പി എന്നിവർ പങ്കെടുത്തു.
ഈ വരുന്ന മാർച്ച് 25 മുതൽ ഏപ്രിൽ 3 വരെ കണ്ണിയത്ത് ഉസ്താദ് നഗറായ മർകസുൽ ഉലൂം താത്തൂരിൽ വെച്ച് റമദാൻ പ്രഭാഷണം നടക്കുക .
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസ്‍ലി ശിഹാബ് തങ്ങൾ, മുബഷിർ തങ്ങൾ ജമലുല്ലൈലി, ബഷീർ ഫൈസി ദേശമംഗലം, അൻവർ മുഹ്യുദ്ധീൻ ഹുദവി ആലുവ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും
Tags:
KOOLIMAD
