Flash News

Nattu Media

ഇൻറർവ്യൂ പ്രഹസനമായി


കൊടിയത്തൂർ:
പഞ്ചായത്തിൽ ഒഴിവുള്ള തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻറ് എഞ്ചിനീയറുടെ ഇൻറർവ്യൂ പ്രഹസനമായി വേണ്ടത്ര പരസ്യം നൽകാതെയാണ് ഇൻറർവ്യൂ നടത്തിയത്. സ്വന്തക്കാരനായ ആളെ നിയമിക്കാനാണ് ആരെയും അറിയിക്കാതെ മുഖാമുഖം നടത്തിയത് 3 പേരാണ് ഇന്ന് നടന്ന ഇൻറർവ്യൂവിൽ പങ്കെടുത്തത്. നിയമിക്കാൻ ചട്ടം കെട്ടിയ ആൾ പഞ്ചായത്തിൽ ഇൻറർവ്യൂവിനെത്തിയപ്പോഴാണ് വിവരം അറിഞ്ഞ് മറ്റ് രണ്ടു പേർ കൂടി പങ്കെടുത്തത് പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടരി, കൃഷി ഓഫീസർ, LS GD അസി.എഞ്ചിനീയർ എന്നിവരടങ്ങുന്നതാണ് ഇൻറർവ്യൂ ബോർഡ് എന്നാൽ പ്രസിഡണ്ടും സെക്രട്ടറിയും കൃഷി ഓഫീസറും പങ്കെടുത്തില്ല  പകരം അസി സെക്രട്ടറിയും, വൈസ് പ്രസിഡണ്ടും,LS GD എ ഇ എന്നിവരാണ് ഇൻറർവ്യൂ പ്രഹസനം നടത്തിയത്. നേരത്തെയുണ്ടായിരുന്ന NREG അസി എഞ്ചിനീയർ കിഫ് ബിഎഞ്ചിനീയറായി പോയതിനെ തുടർന്നാണ് ഒഴിവ് വന്നത് ഇന്നത്തെ ഇൻ്റർവ്യൂവിൻ്റെ അറിയിപ്പ് പത്രത്തിലൊന്നും നൽകിയിട്ടില്ലെന്ന ആക്ഷേപവും പരക്കെയുണ്ട് സ്വന്തക്കാരനെ തിരുകിക്കയറ്റാനുള്ള ഭരണസമിതിയുടെ നിയമ വിരുദ്ധമായ നീക്കത്തിന് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

 സ്വന്തക്കാരെ തിരുകി കയറ്റാൻ രഹസ്യമായി ഇൻറർവ്യൂ പ്രഹസനം നടത്തിയ നടപടിയിൽ എൽഡിഎഫ് കൊടിയത്തൂർ  പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)