Flash News

Nattu Media

'മസ്ക് ഓഫ് മില്ലെറ്റ്സ്' : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ ഭക്ഷ്യമേള സംഘടിപ്പിച്ചു


കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ 'മസ്ക്ക് ഓഫ് മില്ലെറ്റ്സ്' എന്ന തലക്കെട്ടിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.അഞ്ച് കാറ്റഗറിയിലായി നടത്തിയ ഫെസ്റ്റിൽ  ചെറുധാന്യങ്ങളുടെ വിവിധ ഭക്ഷ്യോൽപ്പന്നങ്ങൾ  പ്രദർശിപ്പിച്ചു. ചെറുധാന്യങ്ങൾ  ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്ന വിവിധ സെഷനുകൾ നടന്നു.
സ്കൂളിലെ മുഴുവൻ കുട്ടികളും ഭക്ഷ്യവിഭവങ്ങൾ തയാറാക്കി ക്ലാസ്തലത്തിൽ പ്രത്യേക സ്റ്റാളുകളൊരുക്കിയത് ശ്രദ്ധേയമായി.

ഭക്ഷ്യമേള  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ വി വി നൗഷാദ്, മാതൃ സമിതി ചെയർപേഴ്സൻ സൽമ അശ്റഫ് , പിടിഎ വൈസ് പ്രസിസന്റ് ശിഹാബ് തൊട്ടിമ്മൽ , ട്രഷറർ പി കെ ശിഹാബ്, എ കെ ഹാരിസ്. എകെ ഫിർദൗസ് എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും  സീനിയർ അസിസ്റ്റന്റ്  സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
ഷമീറ കക്കോടി, ഫരീദ പൊക്കുന്ന്,സുസ്മിന , നജ്മുന്നീസ,രഹ് ന സാലിം , സൗമ്യ പന്നിക്കോട്, കെ സാറ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)