Flash News

Nattu Media

CUET UG / PG അപേക്ഷ ക്ഷണിച്ചു


പ്ലസ് ടു പരീക്ഷ ഏപ്രിൽ 26ന് കഴിയുമല്ലോ... തുടർപഠനത്തിനായി   അടിപൊളി അക്കാദമിക ലൈഫും ക്യാമ്പസ് ലൈഫും സമ്മാനിക്കുന്ന ഇടം തന്നെ  നമുക്ക് എത്തി പിടിക്കാൻ ശ്രമിച്ചാലോ....

 ഡൽഹി യൂണിവേഴ്സിറ്റി, അലിഗഡ് , ജാമിയ മില്ലിയ, ബനാറസ്, ജെ എൻ യു , ഹൈദരാബാദ്, പോണ്ടിച്ചേരി, കാസർകോട്,അങ്ങനെ നാല്പതിലധികം  കേന്ദ്ര സർവ്വകലാശാലകൾ  നിങ്ങളെ കാത്തിരിക്കുന്നു..

 ലോകോത്തര നിലവാരമുള്ള സിലബസ് , മികച്ച ഫാക്കൽറ്റികൾ , അത്യാധുനിക സൗകര്യങ്ങളോടുകൂടിയ  റസിഡൻഷ്യൽ ജീവിതം, കുറഞ്ഞ ചെലവിൽ പഠനം തുടങ്ങിയവയെല്ലാം  സെൻട്രൽ യൂണിവേഴ്സിറ്റികളുടെ  സവിശേഷതകളാണ്.

പ്രസ്തുത സ്ഥാപനങ്ങളിലേക്ക് ഈ വർഷം മുതൽ  പൊതുപ്രവേശന പരീക്ഷയിലൂടെ (CUET)യാണ്  പ്രവേശനം .

CUET അഥവാ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റി ന്  പ്ലസ് ടു പഠനം പൂർത്തിയാക്കിയ/അവസാന വര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 

CUET പരീക്ഷയ്ക്ക് അപേക്ഷ വിളിച്ചു കഴിഞ്ഞു. ഈ ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
https://cuet.samarth.ac.in
യൂ ജി ക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 30 വരെ 

CUET PG ക്ക്  ഏപ്രിൽ 19 വരെ അപേക്ഷിക്കാം

കേന്ദ്രസർവകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.പി.ജി. പരീക്ഷ അപേക്ഷക്ക്  ഏപ്രിൽ 19 വരെ അപേക്ഷിക്കാം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)