കൊടിയത്തൂർ: കുണ്ടും കുഴിയും നിറഞ്ഞ് വാഹനഗതാഗതത്തിനും കാൽനടയാത്രക്കും പ്രയാസം നേരിടുന്ന തെയ്യത്തുംകടവ് -- കോട്ടമ്മൽ വരെയുള്ള റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് CPIM തെയ്യത്തുംകടവ് ,കൊടിയത്തൂർ ബ്രാഞ്ചുകൾ MLA ക്ക് നിവേദനം നൽകി.
ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന റോഡ് തകർന്നിരിക്കുകയായിരുന്നു. മണാശ്ശേരി- ചേന്നമംഗല്ലൂർ - കൊടിയത്തൂർ -- ചുള്ളിക്കാപറമ്പ് റോഡ് കിഫ് ബി ഫണ്ട് ഉപയോഗിച്ച് പണി നടന്നു കൊണ്ടിരിക്കുകയാണ് എന്നാൽ തെയ്യത്തുംകടവ് -- കോട്ടമ്മൽ വരെയുള്ള ഭാഗത്തെ സ്ഥലം വിട്ടുകൊടുത്തിരുന്നില്ല അതിനാൽ കിഫ് ബി പ്രവൃത്തിയിൽ ആ ഭാഗം ഉൾപ്പെട്ടിരുന്നില്ല മേൽഭാഗത്തെ റോഡിന് അറ്റകുറ്റ പണിക്ക് അടിയന്തര ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്രാഞ്ചുകൾ നിവേദനം നൽകിയത്.
സെക്രട്ടറിമാരായ Ap മുജീബ്, രാജൻ അടുപ്പശ്ശേരി, നാസർ കൊളായി ,LDF കൺവീനർ കരീം കൊടിയത്തൂർ, ജാഫർ KT, ഹക്കീം എം.ക എന്നിവരാണ് നിവേദനം നൽകിയത്. ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടിയെടുക്കുമെന്ന് MLA നിവേദകസംഘത്തോട് പറഞ്ഞു.
Tags:
KODIYATHUR
