മുക്കം നഗരസഭയിലെ കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഓൺലൈനായി നിർവഹിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.88 കോടി രൂപ ചെലവഴിച്ച് 3.95കി മി നീളത്തിലും 5.5 മീറ്റർ വീതിയിലുമാണ് റോഡ് നിർമിച്ചത്. ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ എൻജിനീയർ സഫീദ റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:
MUKKAM



