കൂളിമാട്: ഐ എസ് എം കൂളിമാട് യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ സൗഹൃദ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി “കാത്തു വയ്ക്കാം സൗഹൃദ കേരളം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചർച്ച വാർഡ് മെമ്പർ അബ്ദുൽ റഫീഖ് ഉദ്ഘാടനം ചെയ്തു. കെ എൻ എം ജില്ലാ സെക്രട്ടറി പി സി അബൂബക്കർ സൗഹൃദ സന്ദേശം നൽകി. യൂണിറ്റ് കെ എൻ എം പ്രസിഡന്റ് ടി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
വിവിധ മത, സാമൂഹിക, രാഷ്ട്രീയ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് ടി വി ശാഫി മാസ്റ്റർ (യൂത്ത് കോൺഗ്രസ്), എം സഫറുല്ല (യൂത്ത് ലീഗ്), അനൽക സെയ്ദ് (DYFI), സാദിഖലി, പി എ ജിയാദ് (ഐ എസ് എം), സി അബ്ദുൽ മജീദ് (കെ എൻ എം), എ എം ദിലീപ് (ക്ഷേത്ര കമ്മിറ്റി എരഞ്ഞിപറമ്പ്), ടി സി മുഹമ്മദ് (കൂളിമാട് മഹല്ല് കമ്മിറ്റി) സി എ ശുക്കൂർ മാസ്റ്റർ (പി എച്ച് ഇ ഡി മഹല്ല് കമ്മിറ്റി), ഇ കുഞ്ഞോയി (അക്ഷര കൂളിമാട്), അനൂപ് (മൈത്രി റസിഡൻറ്സ് എരഞ്ഞിപറമ്പ്), വി നിഹാദ് (ജിംഖാന ക്ലബ്) എന്നിവർ സംസാരിച്ചു
Tags:
KOOLIMAD

