ദോഹ: ഖത്തറിലുള്ള കെ.സി കുടുംബാംഗങ്ങളുടെ ഇഫ്താർമീറ്റ് അൽ അറബി സ്പോർട്ട്സ് ക്ലബ് ഇൻഡോർ ഹാളിൽ വച്ച് നടന്നു.
ഇയാൻ ഹുസൈൻ , റസാൻ റംസാൻ എന്നിവരുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ കൺവീനർ അബ്ദുൽ അസീസ് അമീൻ എം.എ കുടുംബാംഗങ്ങളെ സ്വാഗതം ചെയ്തു. കുടുംബ സമിതി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് കെ.സി അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു.
കുന്നത്ത് ചാലിൽ കുടുംബത്തെ പറ്റി കെ. സി മൊയ്ദീൻ കോയ സദസിന് വിവരിച്ചു കൊടുത്തു. പുതിയ തലമുറ പൂർവികരുടെ കർമ ചൈതന്യങ്ങൾ കൈമോശം വരാരെ കാക്കണമെന്നദ്ധേഹം ഓർമിപ്പിച്ചു. നാട്ടിലെ കുടുംബ സമിതി പ്രസിഡന്റ് എൻ കെ അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി കെ.സി.സി ഹുസൈൻ എന്നിവരുടെ ആശംസകൾ സത്താർ എ.പി സദസ്സിന് മുൻപാകെ വായിച്ചു.
തുടർന്ന് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് കൗൺസിൽ ഉപദേശക സമിതിയിലേക്ക് നിർദേശിക്കപ്പെട്ട കെ.സി അബദുൽ ലത്തീഫ്, ഫോബ്സ് മിഡിലിസ്റ്റ് 2023 പട്ടികയിലെ ഹെൽത്ത് പ്രൊഫഷണൽസു കളിൽ ഉൾപെട്ട, ഖത്തറിൽ നിന്നുള്ളവരിൽ ഏക ഇന്ത്യക്കാരനും കൂടിയായ കൊടിയത്തൂർ മർഹും കെ.സി അബ്ദുറഹ്മാൻ സാഹിബിന്റെ പേരകുട്ടിയും നസീം ഹെൽത്ത് കെയർ, 33 ഹോൾഡിംഗ് എന്നിവയുടെ സാരധിയുമായ മിയാൻ ദാദ് വി.പി എന്നിവർക്കുള്ള കുടുംബ സമിതി ഖത്തർ ചാപ്റ്ററിന്റെ ഉപഹാരം കെ.സി മൊയ്തീൻ കോയ കൈമാറി, മിയാൻ ദാദിന് വേണ്ടി സഹോദരൻ മിർഷാ വി.പി ഉപഹാരം ഏറ്റു വാങ്ങി.
അഡ്വ സക്കറിയ വാവാട്, കുഞ്ഞി മൊയ്ദീൻ, ഇല്യാസ്, സഫ്‌വാൻ പി.പി, സിറാജ് , മുബഷീർ ചേന്ദമംഗല്ലൂർ, ആദിൽ ഓ.പി തുടങ്ങിയവർ സംസാരിച്ചു.
ഡോ: അംജദ് ചേന്ദമംഗല്ലൂർ, യാസിർ അബ്ദുള്ള, സലീം ബാബു, മജീദ് എ.പി, സലീലാ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.
കൺവീനർ കെ.സി അബ്ദുള്ള സവാദ് നന്ദി പറഞ്ഞു.
Tags:
GULF
