മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോന്തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (8 വയസ്സ് ) എന്ന കുട്ടി മക്കയിൽ വെച്ച് മരണപ്പെട്ടു . ഇന്ന് മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി കഴിഞ് ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത്. ഉമ്മയും ഉപ്പയും സഹോദരനും സഹോദരിമാരും കൂടെയുണ്ട്. മൃതദേഹം ഇപ്പോൾ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കും .

