കൊടിയത്തൂർ: മഹാനായ സ്വാതന്ത്ര്യ സമര സേനാനിയും KPCC പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അവസാന പ്രസംഗം നിർവ്വഹിച്ച കൊടിയത്തൂരിൽ അദ്ദേഹത്തിൻ്റെ ഓർമക്കായ് പണിത സ്മാരക വേദി MCF കേന്ദ്രമാക്കി മാറ്റിയതിൽ പ്രതിഷേധിച്ച് CPIM കൊടിയത്തൂർ, തെയ്യത്തുംകടവ് ബ്രാഞ്ചുകൾ സ്മാരക വേദിയിൽ പ്രതിഷേധ ധർണ നടത്തി.
ധർണ്ണ LC സെക്രട്ടറി സ ര വീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ നാസർ കൊളായി അധ്യക്ഷത വഹിച്ചു.കരീം കൊടിയത്തൂർ, Ap മുജീബ്, CTC അബ്ദുല്ല ,സുരേഷ് ബാബു pp, രാജൻ അടുപ്പശ്ശേരി പ്രസംഗിച്ചു കോട്ടമ്മൽ നിന്നും ആരംഭിച്ച മാർച്ചിന് ഗിരീഷ് കാരക്കുറ്റി, അനസ് താളത്തിൽ ,PPM ഇസ്ഹാഖ്, മുജീബ് TN ,ബഷീർ കണ്ണാട്ടിൽ എന്നിവർ നേതൃത്വം നൽകി സാഹിബിൻ്റെ സ്മാരക വേദിയിൽ നിന്നും മാലിന്യച്ചാക്കുകെട്ടുകൾ അടിയന്തരമായി മാറ്റണമെന്ന് സമരക്കാർ പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു.
Tags:
KODIYATHUR

