വാഴക്കാട് : കലാലയത്തോട് സംവദിക്കാനും അറിവും വിശാലമായ സൗഹൃദ ശ്യംഖലയും സമ്മാനിച്ചു യാത്രയാക്കിയ പഴയ വിദ്യാലയത്തിന്റെ ബാക്കിപത്രം വായിക്കാനും ഭിത്തികളിലും കഴുക്കോലുകളിലും ഉത്തരത്തിലും ചോക്ക് കൊണ്ട് പണ്ട് കുറിച്ചിട്ട കമന്റുകളുടെ സ്ഥാനം തിരിച്ചറിയാനും ഓർത്തെടുക്കാനും സഹപാഠികളുടെയും സമകാലികരുടെയും വിശേഷങ്ങളറിയാനും വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1982 ലെ എസ് എസ് എൽ സി ബാച്ച് ആദ്യമായി ഈ മാസം 13 ന് വിദ്യാലയ ക്യാമ്പസിൽ ഒത്തുകൂടുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ ഗുരു വൃന്ദങ്ങളുടെയും സഹപാഠികളുടെയും സ്മരണകൾ സംഗമത്തിൽ ജ്വലിച്ചു നില്ക്കും. പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതിക്കും വിവിധ കമ്മിറ്റികൾക്കും രൂപം നല്കി. സംഘാടക സമിതി യോഗത്തിൽ ചെയർമാൻ ബശീർ പുളിയത്തിങ്ങൽ അധ്യക്ഷനായി.
ബന്ധപ്പെടുക : 9746355556
Tags:
VAZHAKKAD
