കിഴുപറമ്പ് GVHSS ൽ VHSE വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച കെട്ടിടം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ രത്നകുമാരി രാമകൃഷ്ണൻ, വാർഡംഗം തസ്ലിന ഷബീർ,VHSE അസി.ഡയരക്ടർ എം. ഉബൈദുല്ല,SMC ചെയർമാൻ ME ഫസൽ,HSS പ്രിൻസിപ്പാൾ കെ.എസ്. പ്രിയംവദ, ഹെഡ് മാസ്റ്റർ കെ.സുരേഷ് ,PTA വൈസ് പ്രസിഡൻറ് AV സുധീർ, സുൽത്താൻ ബത്തേരി BPC പി. അനൂപ്, വിഷഹീദ് എന്നിവർ പ്രസംഗിച്ചു.
PTA പ്രസിഡന്റ് MM മുഹമ്മദ് സ്വാഗതവും VHSE പ്രിൻസിപ്പാൾ T ഷാനി നന്ദിയും പറഞ്ഞു.ജില്ല പഞ്ചായത്ത് മെംബർക്കുള്ള ഉപഹാരം എം. ഉബൈദുല്ല കൈമാറി.SPC ജില്ലാ പരേഡിൽ ഏറ്റവും നല്ല പ്ലാറ്റൂൺ കമാണ്ടറായി തിരഞ്ഞെടുത്ത നേന പി.പി. ക്ക് ഉപഹാരം നൽകി
Tags:
KIZHUPARAMB

