Flash News

Nattu Media

വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം: മുഹമ്മദലി ശിഹാബ് ഐ .എ.എസ്


കൊടിയത്തൂർ : അനുദിനം മാറി കൊണ്ടിരിക്കുന്ന ലോകത്ത്  വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്ന് മുഹമ്മദലി ശിഹാബ് ഐ.എ.എസ് പറഞ്ഞു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ശില്പശാല " എക്സലൻഷ്യ"യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഉയർന്ന പദവികളിലെത്തിയാലും നമ്മുടെ ചുറ്റുപാടിനെ അറിഞ്ഞു ജീവിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി പ്രധാനാധ്യാപകൻ ജി.സുധീർ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.എസ് സുജപ്രഭ, സ്റ്റാഫ് സെക്രട്ടറി കെ.പി.മുഹമ്മദ്, സി.സ്മിത, കെ.നഷീദ, സംസാരിച്ചു
നാസർ കാരങ്ങാടൻ സ്വാഗതവും സി.മഹ്ജൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)