വാഴക്കാട് ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി നോട്ടീസ് നല്‍കി തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി തുടങ്ങുന്ന കൊണ്ടോട്ടി റോഡിലെ ബില്‍ഡിംഗ് ഉടമകള്‍ക്കും, കച്ചവടസ്ഥാപനങ്ങള്‍ക്കുമാണ് പഞ്ചായത്ത് ജീവനക്കാര്‍ നേരിട്ട് എത്തി നോട്ടീസ് നല്‍കയിത്. വരും ദിവസങ്ങളില്‍ മറ്റു റോഡിലെ കച്ചവടക്കാര്‍ക്കും നോട്ടിസ് നല്‍കും.
വാഴക്കാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണായ എടവണ്ണപ്പാറയില്‍ ട്രാഫിക് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സ്ഥലം എം.എല്‍.എ. ടി.വി.ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ, ട്രാഫിക് റെഗുലേറ്ററി ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ എടവണ്ണപ്പാറ ടൗണില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ജംഗ്ഷനിലെ നാല് റോഡിലും ട്രാഫിക് തടസ്സമുണ്ടാക്കുന്ന രൂപത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ റോഡിലേക്കും ഫുട്പാത്തിലേക്കും പരിധി വിട്ടു ഇറക്കി കെട്ടി കച്ചവടം നടത്തുന്നതും, റോഡരികില്‍ അനധികൃത തെരുവ് കച്ചവടവും കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ ഫുട്പാത്തിലേക്കും റോഡിലേക്ക് ഇറക്കി കെട്ടിയ ഭാഗം, അനധികൃത തെരുവ് കച്ചവടം എന്നിവ പൊളിച്ചു മാറ്റുന്നതിന് 15- ദിവസത്തെ സാവകാശം നല്‍കിയുള്ള നോട്ടീസാണ് നല്‍കിയിട്ടുള്ളത്.
Tags:
VAZHAKKAD
